എറണാകുളം ജില്ലയിൽ കളമശ്ശേരി മുൻസിപ്പാലിറ്റിയിൽ കിൻഫ്രയുടെ അധീനതയിൽ ഉള്ള കിൻഫ്ര ഹൈടെക് പാർക്ക് മുതൽ സീപോർട് എയർപോർട്ട് റോഡ് വരെ ഉള്ള അപ്പ്രോച്ച് റോഡിൻറെ കൺസ്ട്രക്ഷൻ സൈറ്റിൽ നിൽക്കുന്ന മരങ്ങൾ വില്പന ചെയ്തു നീക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻْഫ്രയുടെ കോമ്പൗണ്ടിൽ നിന്നും ഇവ നീക്കുന്നതിന് വേണ്ടി പരസ്യലേലം / മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ കിൻْഫ്രയുടെ കളമശ്ശേരിയിലുള്ള ഓഫീസിൽ 25/04/2023 രാവിലെ 10 മണി മുതൽ 03/05/2023 വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻറെ കോപ്പി മാനേജിങ് ഡയറക്ടർ, കിൻഫ്രയുടെ പേരിലുളള 1652 /- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (മടക്കി നൽകാത്ത തുക ) സഹിതം രേഖാമൂലം അപേക്ഷിച്ചാൽ മാത്രം ലഭിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തിയതി 04/05/2022 11.30AM
Read more →