• Notice inviting tender for he work of Cutting and disposal of trees at KINFRA Mini Industrial Park, Thonnakkal

    തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ തോന്നക്കൽ എന്ന സ്ഥലത്ത് കിൻഫ്ര സ്ഥാപിക്കുന്ന മിനി ഇൻഡസ്ട്രിയൽ പാർക്കിന്റെ വികസനത്തിനുള്ള 7.5 ഏക്കർ സ്ഥലത്ത് നിൽക്കുന്ന 673 മരങ്ങൾ വില്പന ചെയ്തു മുറിച്ചു നീക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ കിൻഫ്രയുടെ കോമ്പൗണ്ടിൽ നിന്നും ഇവ വില്പന ചെയ്തു മുറിച്ചു നീക്കുന്നതിനുവേണ്ടി പരസ്യ ലേലം/ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
    ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിനായി തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കിൻഫ്രയുടെ ഹെഡ് ഓഫീസിൽ (Contact Nos: 95391 80777/ 94474 59265 / 0471 2726585) 17/02/2024 മുതൽ 27/02/2024 വരെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം 5.00നും ഇടയിൽ അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും മാനേജിങ് ഡയറക്ടർ, കിൻഫ്രയുടെ പേരിലുള്ള 1,610/- രൂപയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റും (മടക്കിനൽകാത്ത തുക) നൽകി നിർദ്ദിഷ്ട ദർഘാസ് ഫോറം വാങ്ങാവുന്നതാണ്. (27/02/2024 തീയതി രാവിലെ 11.00 മണി വരെ മാത്രമേ ദർഘാസ് ഫോറം വിൽപ്പന ഉണ്ടായിരിക്കുകയുള്ളൂ).
    ശരിയായി പൂരിപ്പിച്ച് മുദ്ര വച്ച ദർഘാസുകൾ 17,050/- രൂപ നിരതദ്രവ്യത്തോടൊപ്പം (EMD) “The Managing Director, KINFRA”എന്ന മേൽവിലാസത്തിൽ 27/02/2024-ഉച്ചയ്ക്ക് 1.00 മണിക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കിൻഫ്രയുടെ ഹെഡ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ടെണ്ടർ ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്.

    Download Tender details
WordPress Image Lightbox